കോവിഡ് പ്രതിരോധ രംഗത്ത് വീണ്ടും സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ഗ്രൂപ്പ്
കോവിഡ് പ്രതിരോധ രംഗത്ത് വീണ്ടും സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ
സ്കൗട്ട് ഗ്രൂപ്പ്
സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് വിഭാഗം സംഭാവന ചെയ്ത കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കണ്ണൂർ നോർത്ത് എ ഇ ഒ കെ പി പ്രദീപ്കുമാറിന് സെന്റ് മൈക്കിൾസ് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോൺഫ്രാൻസിസ് എസ്.ജെ, ഹെഡ്മാസ്റ്റർ മഹേഷ് കുമാർ പി പി എന്നിവർ ചേർന്ന് കൈമാറുന്നു.ചടങ്ങിൽ ജില്ലാ സെക്രട്ടറി എ പ്രകാശൻ,നോർത്ത് ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ.പി സുരേഷ്ബാബു, സ്കൗട്ട് അധ്യാപകരായ ജെറി തോമസ്, വി. വൈശാഖ് , നോർത്ത് എൽ എ വൈസ് പ്രസിഡണ്ട് സതീശൻ ശ്രീമന്ദിരം എന്നിവർ സന്നിഹിതരായി... തുടർന്ന് കണ്ണൂർ ജില്ലാ അസോസിയേഷൻ കൊവിഡ് ട്രീറ്റ്മെൻറ് സെൻറർ ലേക്ക് കൈമാറി.
Comments
Post a Comment