സ്വാതന്ത്ര്യം തന്നെ അമൃതം Short Flames Kannur North Sub District Level Short Film Contest പ്രിയരേ., സ്വാതന്ത്ര്യത്തിന്റെ 74-ാം വാർഷികത്തോടനുബന്ധിച്ച് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ,സ്കൗട്ട് യൂണിറ്റ് (147സ്കൗട്ട് യൂണിറ്റ്)കണ്ണൂർ നോർത്ത് ഉപജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. സ്വാതന്ത്ര്യം എന്ന വിഷയത്തെ അധികരിച്ച് മൊബൈൽ ഫോണിൽ വിദ്യാർത്ഥികൾ സ്വയം ചിത്രീകരിച്ച് തയ്യാറാക്കിയ 3 മിനുട്ടിൽ കവിയാത്ത ഷോർട്ട് ഫിലിമുകളാണ് മത്സരത്തിൽ ഉൾപ്പെടുത്തുക. മത്സരത്തിനുള്ള ഷോർട്ട് ഫിലിമുകൾ ആഗസ്ത് 14 ന് വൈകുന്നേരം 6 മണിക്ക് മുമ്പ് stmichaelsscouts1475thknrsg@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. ഇ-മെയിലിൽ വിദ്യാർത്ഥിയുടെ പേര് (ഇനീഷ്യൽ സഹിതം), ഫോൺ നമ്പർ, ക്ലാസ് & ഡിവിഷൻ, വിദ്യാലയത്തിൻ്റെ പൂർണ്ണമായ പേര്, ക്ലാസ് ടീച്ചറിൻ്റെ പേര്, ഫോൺനമ്പർ എന്നിവ ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ 9946063147, 9037860957,85929 85627എന്നീ നമ്പറുകളിൽ ലഭിക്കും.
St.Michael's A.I.H.S School Kannur